തിരുവനന്തപുരം: സംസ്ഥാനത്ത് നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ആരോഗ്യമേഖലയില്‍ കൂടുതല്‍ നിയമന പ്രഖ്യാപനം നടത്തിയും എല്‍ഡിഎഫ് സർക്കാരിന്‍റെ ഓണ സമ്മാനം. സര്‍ക്കാരിന്‍റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊവിഡ് തടസം സൃഷ്‌ടിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കൊവിഡ് ശക്തിപ്പെടുകയാണെന്നുവച്ച് സര്‍ക്കാരിന് എല്ലാ പദ്ധതികളും നിര്‍ത്തി വയ്‌ക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ സര്‍ക്കാരിനായി. 86 ലക്ഷം പേര്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് നല്‍കിയത്. വരുന്ന നാല് മാസങ്ങളില്‍ ഇത് തുടരും. റേഷൻ കടകള്‍ വഴി എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും.
സാമൂഹിക ക്ഷേമ പെൻഷൻ വിതരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണക്കാലത്ത് 600 രൂപ വീതം 35 ലക്ഷം പേര്‍ക്കാണ് പെൻഷൻ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് 1300 രൂപ വീതം 58 ലക്ഷം പേര്‍ക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. ഇത് വീണ്ടും ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതല്‍ 100 രൂപ അധികം പെൻഷൻ നല്‍കും. എല്ലാ മാസവും പെൻഷൻ അര്‍ഹരുടെ പക്കല്‍ എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടിശിക ഇല്ലാതെ പെൻഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. കൊവിഡ് പരിശോധനയ്‌ക്കും ചികിത്സയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു സമ്പൂര്‍ണ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഇവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറ് ദിവസത്തിനുള്ളില്‍ 153 പുതിയ കേന്ദ്രങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് 24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. പുതിയ 10 ഡയാലിസിസ് കേന്ദ്രങ്ങളും, ഒമ്പത് സ്‌കാനിങ് കേന്ദ്രങ്ങളും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ ആരംഭിക്കും. രണ്ട് ആധുനിക ക്യാൻസര്‍ ചികിത്സാ കേന്ദ്രങ്ങളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 ജനുവരി മുതല്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകളില്‍ പ്രത്യേക പഠന സംവിധാനം ഒരുക്കും. 500 കുട്ടികളില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കിഫ്‌ബി സഹായത്തോടെ പുതിയ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. അഞ്ച് കോടി രൂപ മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനുള്ളില്‍ ഉദ്‌ഘാടനം ചെയ്യും.
2021 ജനുവരി മുതല്‍ വിദ്യാലയങ്ങള്‍ സാധാരണ ഗതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകളില്‍ പ്രത്യേക പഠന സംവിധാനം ഒരുക്കും. 500 കുട്ടികളില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കിഫ്‌ബി സഹായത്തോടെ പുതിയ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. അഞ്ച് കോടി രൂപ മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനുള്ളില്‍ ഉദ്‌ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും.
- 45,000 ക്ലാസ് മുറികള്‍ ഹൈ ടെക്ക് ആക്കും.
- എല്ലാ എല്‍പി സ്‌കൂളുകളും ഹൈ ടെക്ക് ആക്കാനുള്ള പരിപാടി കിഫ്‌ബി സഹായത്തോടെ പുരോഗമിക്കുന്നു
- സ്‌കൂള്‍ തുറക്കുന്നതോടെ 11400 സ്‌കൂളുകളില്‍ ഹൈ ടെക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജീകരിക്കും
- കെഎസ്‌എഫിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് എത്തിക്കുന്നതിനുള്ള വിദ്യാ ശ്രീ പദ്ധതി നൂറ് ദിവസത്തിനുള്ളില്‍ ആരംഭിക്കും
- 18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച പത്ത് ഐടിഐകളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും
- സര്‍ക്കാര്‍ എയ്‌ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്‌റ്റംബര്‍ 15നകം പ്രഖ്യാപിക്കും.
- എപിജെ അബ്‌ദുള്‍ കലാം സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയ്‌ക്ക് സ്ഥിരം ക്യാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.
- 126 കോടി രൂപ മുതല്‍ മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കും.
- കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും.
- 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്‌ടിക്കും.
- പട്ടികജാതി മേഖലയിൽ 6000 പഠനമുറികൾ
- എല്ലാവിധ സ്കോളർഷിപ്പുകളും കുടിശിക ഇല്ലാതെ നൽകും.
- 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി നൽകും.
പൊതുമരാമത്ത് മേഖല
- ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും.
- 1451 കോടി രൂപയുടെ റോഡ് ഗതാഗത യോഗ്യമാക്കും.
- 158 കിലോമീറ്റര്‍ റോഡും 21 പാലങ്ങളും ഉദ്ഘാടനം െചയ്യും.
- ആലപ്പുഴ–ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവെ പൂർത്തിയാക്കും
- 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ പൂര്‍ത്തിയാക്കും.
- കോവളം ബേക്കൽ ജലപാത ഗതാഗത യോഗ്യമാക്കും.
- ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് െവസൽ, വാട്ടർ ടാക്സികൾ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും
- വയനാട് തുരങ്കം റൂട്ടിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ അന്തിമ രൂപം നൽകി.
- തുരങ്കപാത 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
- ശബരിമലയിൽ 28 കോടിയുടെ മൂന്നു പദ്ധതികൾ പൂർത്തിയാക്കും
- പത്ത് സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും, ആറ് ഗാലറികൾ ഉദ്ഘാടനം ചെയ്യും
- തീരദേശത്തെ സ്കൂളുകളുടേയും 60 മാർക്കറ്റുകളുടേയും പുനർനിർമാണം ആരംഭിക്കും.
കാര്‍ഷിക മേഖല
- രാജ്യത്താദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും. 14 പച്ചക്കറികള്‍ക്കാണ് തറവില. കൃഷിക്കാർക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നൽകും. പച്ചക്കറി ആവശ്യമായ പഞ്ചായത്തുകൾക്ക് നൽകും.
- കേരള ചിക്കൻ കൂടുതൽ ഔട്ട്‌ലറ്റുകള്‍ തുടങ്ങും.
- കയര്‍ ഉല്‍പ്പാദനം 50 ശതമാനം വർധിപ്പിക്കും. കൂലി 350 രൂപയിൽ നിന്നും 500 രൂപയായി ഉയർത്തും.
- കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികൾക്കു കൂടി തൊഴിൽ നൽകും.
- 35 കിലോമീറ്റർ തീരദേശ പദ്ധതി നടക്കുന്നു. ചെല്ലാനം പദ്ധതി ഉടൻ പൂർത്തിയാക്കും. പുനർഗേഹം പദ്ധതിൽ 5000 പേർക്ക് ധനസഹായം.
മറ്റ് പദ്ധതികള്‍
- ഗെയ്ൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യും
- അതിഥി തൊഴിലാളികൾക്ക് പ്രത്യേക ഭവനകേന്ദ്രങ്ങൾ ഒരുക്കും. 1.5 ലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകും.
- 66 ടൂറിസം പദ്ധതികൾ വിവിധ ജില്ലകളിൽ ആരംഭിക്കും.
- ലൈഫ് മിഷൻ പദ്ധതിയിൽ 25,000 വീടുകൾ കൂടി പൂർത്തിയാക്കും
- 1000 ജനകീയ ഹോട്ടലുകൾ തുടങ്ങും
- 300 കോടി പലിശ സബ്സിഡി വിതരണം ചെയ്യും
- കൊവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന തുക പ്ലാൻ ഫണ്ടിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികമായി നൽകും.
- 15 പൊലീസ് സ്‌റ്റേഷനുകളും 15 സൈബർ പൊലീസ് സ്‌റ്റേഷനുകളും പൂർത്തിയാക്കും