തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 1.45 കിലോ സ്വർണ്ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ കടത്തിയ നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിലായി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്. വൻകിട സ്വർണ്ണ കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട - gold seized
വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 1.45 കിലോ സ്വർണ്ണമാണ് പിടികൂടിയത്.