ETV Bharat / city

സ്ഥലമേറ്റെടുത്തിട്ട് 10 വർഷം, ഒരു കല്ലു പോലും സ്ഥാപിക്കാനാകാതെ ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി - Global Ayurveda Village plan

ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതിക്കായാണ് 2012ൽ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഏഴര ഏക്കർ സ്ഥലം ഏറ്റെടുത്തത്. വർഷം 10 പിന്നിട്ടിട്ടും പദ്ധതി മുന്നോട്ട് പോയിട്ടില്ല.

ആയുർവേദ വില്ലേജ് പദ്ധതി  മംഗലപുരം ആയുർവേദ വില്ലേജ് പദ്ധതി ഭൂമി  Global Ayurveda Village plan  Thiruvananthapuram Global Ayurveda Village project
സ്ഥലമേറ്റെടുത്തിട്ട് 10 വർഷം, ഒരു കല്ലു പോലും സ്ഥാപിക്കാനാകാതെ ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി
author img

By

Published : Feb 2, 2022, 1:31 PM IST

തിരുവനന്തപുരം: പുതിയ പദ്ധതികൾക്കായി സർക്കാർ സ്ഥലം ഏറ്റെടുക്കുമ്പോഴും എങ്ങുമെത്താതെ സംസ്ഥാനത്തെ ഗ്ലോബൽ ആയുർവേദ വില്ലേജ്. പ്രൊജക്‌ടിനായി തിരുവനന്തപുരം മംഗലപുരത്ത് സ്ഥലമേറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടായെങ്കിലും പദ്ധതി നിലച്ചു. 200 കോടിയുടെ പദ്ധതിക്കായാണ് 2012ൽ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഏഴര ഏക്കർ സ്ഥലം ഏറ്റെടുത്തത്.

സ്ഥലമേറ്റെടുത്തിട്ട് 10 വർഷം, ഒരു കല്ലു പോലും സ്ഥാപിക്കാനാകാതെ ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി

ആദ്യ ഘട്ടത്തിൽ അനുവദിച്ച അഞ്ചു കോടിയിൽ ചുറ്റുമതിലും കമാനവും ഉയർന്നെങ്കിലും തുടർന്ന് മറ്റ് പുരോഗതിയുണ്ടായില്ല. അതേ സമയം ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് സ്ഥലവാസികൾ. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മംഗലപുരം, വർക്കല, പൊന്മുടി എന്നിവിടങ്ങളിലായി 200 ഏക്കർ ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടത്. 2012ലെ എമേർജിംഗ് കേരള നിക്ഷേപക സംഗമത്തിലും ഈ പ്രൊജക്‌ട് അവതരിപ്പിച്ചിരുന്നു.

ALSO READ: എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് പെട്ടെന്ന് വകഭേദം സംഭവിക്കുന്നു എന്ന് പഠനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.