തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സിപിഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസിനൊപ്പം എല്‍ജെഡി പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേരുന്നുണ്ട്. വൈകിട്ട് നാല് മണിക്ക് എകെജി സെന്‍ററില്‍ എത്തി നേതാക്കളെ കണ്ട ശേഷമാകും ഔദ്യോഗിക സിപിഎം പ്രവേശനം പ്രഖ്യാപിക്കുക.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കമുള്ള നേതാക്കളുമായി ഷെയ്ക്ക് കൂടിക്കാഴ്‌ച നടത്തും. എല്‍ഡിഎഫ് ഘടക കക്ഷിയില്‍ നിന്ന് വരുന്ന നേതാക്കളെ ഔദ്യോഗികമായി സിപിഎം പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിക്കുന്നതും അസാധാരണമാണ്. എം വി ശ്രേയാംസ് കുമാറിന്‍റെ നയങ്ങളോട് പരസ്യമായ എതിര്‍പ്പ് പരസ്യമാക്കിയാണ് ഷെയ്ഖ് പി ഹാരിസ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ എല്‍ജെഡി ദുര്‍ബലമാണെന്നാണ് വിമത സ്വരം ഉയര്‍ത്തുന്നവരുടെ പ്രധാന ആരോപണം. ഷെയ്ക്ക് പി.ഹാരിസിനൊപ്പം സുരേന്ദ്രന്‍പിള്ളയും വിമത സ്വരം ഉയര്‍ത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ വിമത യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. എല്‍ജെഡി നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ സുരേന്ദ്രന്‍പിള്ള കടുത്ത സ്വരം മയപ്പെടുത്തിയിട്ടുണ്ട്.
Also read: പൂനെയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 6 മരണം, 5 പേർക്ക് പരിക്ക്