ETV Bharat / city

ലോക്ക് ഡൗണില്‍ വറുതിയിലായി മത്സ്യത്തൊഴിലാളികള്‍

ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് അമ്പതോളം ചെറു വള്ളങ്ങളാണ് ശംഖുമുഖം തീരത്തു നിന്നും കടലിൽ പോയിരുന്നത്. എന്നാലിപ്പോൾ അവയുടെ എണ്ണം പത്തും പതിനഞ്ചുമായി ചുരുങ്ങി

fisherman in crisis  trivandrum latest news  തിരുവനന്തപുരം വാര്‍ത്തകള്‍  ശംഖുമുഖം തീരം
ലോക്ക് ഡൗണില്‍ വറുതിയിലായി മത്സ്യത്തൊഴിലാളികള്‍
author img

By

Published : Apr 16, 2020, 5:51 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ശംഖുമുഖം, വലിയതുറ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വറുതിയിൽ. നിലവിൽ വളരെ കുറച്ചു വള്ളങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത്. ചെറുവള്ളങ്ങളിൽ പോയി പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് മതിയായ വില ലഭിക്കുന്നുമില്ല. ഇതോടെ ഈ മേഖലയിൽ പണിയെടുക്കുന്ന ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടമായി.

ലോക്ക് ഡൗണില്‍ വറുതിയിലായി മത്സ്യത്തൊഴിലാളികള്‍

ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് എൻജിൻ ഘടിപ്പിച്ച അമ്പതോളം ചെറു വള്ളങ്ങളാണ് ശംഖുമുഖം തീരത്തു നിന്നും കടലിൽ പോയിരുന്നത്. എന്നാലിപ്പോൾ അവയുടെ എണ്ണം പത്തും പതിനഞ്ചുമായി ചുരുങ്ങി. സീസണാണെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ കടലിൽ പോകാനാകുന്നുള്ളൂവെന്ന് തൊഴിലാളികൾ പറയുന്നു. തീരം കടലെടുത്തതിനെ തുടർന്ന് ഭാരമേറിയ വള്ളങ്ങൾ കടലിലിറക്കാനും വലിയ ബുദ്ധിമുട്ടാണ്. നിയന്ത്രണമുള്ളതിനാൽ അഞ്ച് പേരിൽ താഴെയാണ് ഒരു ബോട്ടില്‍ കടലിൽ പോകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.