ETV Bharat / city

സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, കൃഷിയെ കൈവിടാതെ കാല്‍ നൂറ്റാണ്ടിന്‍റെ വികസന പദ്ധതിയുമായി ബാലഗോപാല്‍

കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്.

kerala budget 2022  budget 2022  balagopal budget 2022  ldf budget  pinarayi budget 2022  budget highlights 2022  കേരള ബജറ്റ്  കേരള സംസ്ഥാന ബജറ്റ്  കേരള ബജറ്റ് 2022  പിണറായി സര്‍ക്കാര്‍ ബജറ്റ്  കെഎന്‍ ബാലഗോപാല്‍ ബജറ്റ്  പിണറായി സമ്പൂര്‍ണ ബജറ്റ്
സാങ്കേതിക വിദ്യയുടെ കൈപിടിച്ച് കൃഷിയെ കൈവിടാതെ കാല്‍ നൂറ്റാണ്ടിന്‍റെ വികസന പദ്ധതിയുമായി ബാലഗോപാല്‍
author img

By

Published : Mar 11, 2022, 11:54 AM IST

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനും അതിദാരിദ്ര്യം ഇല്ലാതാക്കാനും പണം അനുവദിച്ചും വീടുകളില്‍ സോളാർ പാനലും വീട്ടമ്മമാർക്ക് വർക്ക്ഫ്രം ഹോം പദ്ധതിക്ക് സഹായം അനുവദിച്ചും രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഐടി, സ്റ്റാർട്ട് അപ്പ്, റോഡ് വികസനം, ടൂറിസം മേഖലകളില്‍ പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

നവകേരളം ലക്ഷ്യമിട്ട് കൂടുതല്‍ തൊഴില്‍ പാർക്കുകളും ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണനയും കൂടുതല്‍ പരിഗണനയും ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതിയില്‍ കാര്യമായ മാറ്റങ്ങളില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റില്‍ ഭൂമിയുടെ ന്യായ വില വർധിപ്പിച്ചു. ഇതോടെ ഭൂമിയുടെ രജിസ്ട്രേഷൻ വിലയില്‍ മാറ്റമുണ്ടാകും.

താങ്ങുവില വർധിപ്പിച്ചു

പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തി. തോട്ടം മേഖലയില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന സൂചനയും ധനമന്ത്രി നല്‍കി. ബഹുവിളകളുടെ പ്രോത്സാഹനവും നെല്ലിന്‍റെ താങ്ങുവില വർധിപ്പിച്ചതും റബർ സബ്‌സിഡി വർധിപ്പിച്ചതും കർഷകർക്ക് ആശ്വാസമാകും.

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠനത്തിനും സർട്ടിഫിക്കറ്റ് സംരക്ഷത്തിനും സഹായം പ്രഖ്യാപിച്ച ബജറ്റില്‍ 25 വർഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്നാണ് സുപ്രധാന പ്രഖ്യാപനം.

സിയാല്‍ മാതൃകയില്‍ മാക്കറ്റിങ് കമ്പനി

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാർക്കുകൾ പ്രഖ്യാപിച്ച ബജറ്റില്‍ മൂല്യവർധിത കാർഷിക ഉല്‍പ്പന്നങ്ങളുടെ മാർക്കറ്റിങിനായി സിയാല്‍ മാതൃകയില്‍ മാക്കറ്റിങ് കമ്പനി സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. കേരളത്തിന്‍റെ തനത് വിഭവങ്ങൾ ഉള്‍പ്പാദിപ്പിക്കാനും വിപണനം ചെയ്യാനും പത്ത് മിനി ഫുഡ്‌ പാർക്കുകൾ ആരംഭിക്കാൻ കിഫ്‌ബി 100 കോടി അനുവദിച്ചു.

വീടുകളില്‍ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് വായ്‌പയ്ക്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. വീട്ടമ്മമാർക്ക് വർക്ക് നിയർ ഹോം പദ്ധതിക്കായി 50 കോടി നീക്കിവെച്ചു. ഐടി അധിഷ്‌ഠിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്‌ത വിദ്യരായ വീട്ടമ്മമാർക്ക് ഉൾപ്പെടെ വർക്ക് നിയർ ഹോം പദ്ധതി വഴി തൊഴില്‍ ലഭിക്കുമെന്ന് ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2,000 കോടി

സില്‍വർ ലൈൻ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ പ്രാഥമികമായി 2,000 കോടി രൂപ കിഫ്‌ബിയില്‍ നിന്ന് അനുവദിക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലെത്താൻ സംസ്ഥാനത്ത് 2,000 ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കും. അതിനായി 16 കോടി വകയിരുത്തി.

സംസ്ഥാനത്തെ ഗതാഗത കുരുക്ക് അഴിക്കാൻ ജങ്‌ഷനുകൾ വികസിപ്പിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം-അങ്കമാലി എംസി റോഡ്, കൊല്ലം-ചെങ്കോട്ട റോഡ് വികസനം എന്നിവയ്ക്ക് 1,500 കോടി അനുവദിച്ചു. വിലക്കയറ്റം നേരിടാൻ 2,000 കോടി രൂപ അനുവദിച്ച ബജറ്റില്‍ സർവകലാശാലകൾക്ക് 200 കോടിയും ജില്ല സ്‌കില്‍ പാർക്കുകൾക്ക് 300 കോടിയും അനുവദിച്ചു.

Also read: ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.