ETV Bharat / city

തിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു - അനീഷ് ജോർജിനെ കുത്തിക്കൊന്നു

ചാക്ക സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്

Father stabs daughter's friend in Peta  19 year old boy stabbed to death in pettah  murder in pettah trivandrum  young boy killed in pettah  പേട്ടയിൽ മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു  പേട്ടയിൽ യുവാവിനെ കുത്തിക്കൊന്നു  അനീഷ് ജോർജിനെ കുത്തിക്കൊന്നു  ലാലൻ അനീഷ് ജോർജിനെ കുത്തിക്കൊന്നു
തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
author img

By

Published : Dec 29, 2021, 8:59 AM IST

Updated : Dec 29, 2021, 11:13 AM IST

തിരുവനന്തപുരം : പേട്ടയിൽ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. ഇന്ന്‌ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചാക്ക സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. പ്രതി ലാലൻ തന്നെയാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി സംഭവം പറഞ്ഞത്.

രാത്രി പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ ശബ്‌ദം കേട്ടതിനെത്തുടർന്ന് ലാലൻ ആയുധവുമായെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാതിരുന്നതോടെ തല്ലിത്തകർത്ത് അകത്തുകയറി യുവാവിനെ കുത്തുകയായിരുന്നു.

ALSO READ: മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ ലേഡി ഗോഷെൻ ആശുപത്രി

തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Last Updated : Dec 29, 2021, 11:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.