ETV Bharat / city

പ്രഖ്യാപനങ്ങൾ കർഷകന് താങ്ങാകണം: ഇനി വരുന്ന സർക്കാരിന് ഇത് ഓർമയുണ്ടാകണം

കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാതെ ഒരു തെരഞ്ഞെടുപ്പും കടന്നുപോയിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതവും പ്രായോഗികവുമായ പരിഹാരം ഉണ്ടായിട്ടുമില്ല.

farmers on msp  msp latest news  താങ്ങുവില വാര്‍ത്തകള്‍  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍
ഫലം കായ്‌ക്കാത്ത പ്രഖ്യാപനങ്ങള്‍; കര്‍ഷകരുടെ ജീവിതങ്ങള്‍ക്ക് എന്ന് തളിരിടും
author img

By

Published : Mar 2, 2021, 6:18 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരും പോകും. സർക്കാരുകൾ മാറി വരും. പക്ഷേ ഒരിക്കലും മാറാത്തതായി ഒന്നുണ്ട്. കർഷകന്‍റെ വേദനയും കണ്ണീരും. വേനലും മഴയും അടക്കം കാലം തെറ്റിയെത്തുന്ന വേനലും വരൾച്ചയും മഴയും പ്രളയവും എല്ലാം കൃഷിയെ ബാധിക്കും. വിത്തിറക്കി വിള കാത്തിരിക്കുന്നവന് പ്രകൃതി ക്ഷോഭങ്ങൾ മാത്രമല്ല, കാടിറങ്ങുന്ന വന്യമൃഗങ്ങളും ഭീഷണിയാണ്. കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി ഇറക്കുന്നവന് താങ്ങാനാവുന്നതല്ല, കൃഷി നാശവും വിള നഷ്ടവും. നഷ്ടം സഹിച്ചും വീണ്ടും കൃഷിയിറക്കാൻ കർഷകന് പ്രേരണയാകുന്നത് സർക്കാർ നല്‍കുന്ന സഹായം മാത്രമാണ്. പക്ഷേ സഹായം എന്നത് പലപ്പോഴും വാഗ്‌ദാനത്തില്‍ മാത്രം ഒതുങ്ങും.

പ്രഖ്യാപനങ്ങൾ കർഷകന് താങ്ങാകണം: ഇനി വരുന്ന സർക്കാരിന് ഇത് ഓർമയുണ്ടാകണം

പച്ചക്കറികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ കാര്യവും ഇങ്ങനെ തന്നെ. മരച്ചീനിയും നേന്ത്രക്കായയുമടക്കം പതിനേഴ് ഇനങ്ങൾക്കാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. മാറിവരുന്ന സർക്കാരുകൾ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും ഇവയൊന്നും തങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എന്നാണ് കർഷകർ വേദനയോടെ ചൂണ്ടിക്കാട്ടുന്നത്.

നേന്ത്രക്കായയ്ക്ക് താങ്ങുവില മുപ്പതു രൂപ മാത്രം. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകന് വിപണിവില താഴുന്ന ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ ഈ തുക മതിയാവില്ല. മരച്ചീനിക്ക് 12 രൂപയാണ് താങ്ങുവില. പടവലങ്ങയ്ക്ക് പതിനാറും ഉരുളക്കിഴങ്ങിന് ഇരുപതും. ഈ വിലയൊക്കെ പുതുക്കി നിശ്ചയിക്കണം. വലിയ നഷ്ടം വരുന്ന നാളികേരകൃഷി പോലെയുള്ളവ പുതുതായി ഉൾപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാതെ ഒരു തെരഞ്ഞെടുപ്പും കടന്നുപോയിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതവും പ്രായോഗികവുമായ പരിഹാരം ഉണ്ടായിട്ടുമില്ല. ഏതു സർക്കാർ വന്നു എന്നതല്ല. നാടിന് അന്നം തരുന്നവർക്ക് എന്തു ചെയ്തു എന്നതാണ് തങ്ങൾ പരിഗണിക്കുകയെന്ന് കർഷകർ ഓർമിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.