ETV Bharat / city

Exclusive: വാഹനകണക്ക് കുരുക്കഴിയാതെ തിരുവനന്തപുരം നഗരസഭ: പരസ്പരം പഴിചാരി ഉദ്യോഗസ്ഥരും ഭരണസമിതിയും - ETV BHARAT KERALA EXCLUSIVE

വാഹനങ്ങളുടെ കണക്കെടുപ്പിനായി നിയോഗിക്കപ്പെട്ട സെർച്ച് കമ്മിറ്റി നഗരസഭാ കൗൺസിൽ രൂപീകരിച്ചതല്ലെന്നും ഭരണസമിതി

ETV BHARAT INVESTIGATION  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ കണക്കിലെ പിഴവ്  THIRUVANANTHAPURAM CORPORATION OWNED VEHICLES  ETV BHARAT EXCLUSIVE  ETV BHARAT KERALA EXCLUSIVE  ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്
ETV BHARAT EXCLUSIVE: തിരുവനന്തപുരം നഗരസഭയിലെ വാഹനങ്ങളുടെ കണക്കിലെ പിഴവ്; ഉദ്യോഗസ്ഥരെ പഴിചാരി ഭരണ സമിതി, സത്യമെന്ത്?
author img

By

Published : May 12, 2022, 4:59 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ കണക്കിലെ പിഴവ് ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് രക്ഷപ്പെടാൻ ഭരണ സമിതിയുടെ ശ്രമം. തെറ്റായ വിവരാവകാശമാണ് എൻജിനീയറിങ് വിഭാഗം നൽകിയതെന്നാണ് ഭരണസമിതിയുടെ അവകാശവാദം. അതേസമയം വാർഷിക ഭരണ റിപ്പോർട്ടിലെ കണക്കിൽ സാങ്കേതികമായ പിഴവുണ്ടെന്നും ഭരണസമിതി സമ്മതിക്കുന്നു. വിവരാവകാശ നിയമപ്രകാരം ഇടിവി ഭാരത് പുറത്തുവിട്ട വാർത്തയിലാണ് പ്രതികരണം.

ETV BHARAT EXCLUSIVE: തിരുവനന്തപുരം നഗരസഭയിലെ വാഹനങ്ങളുടെ കണക്കിലെ പിഴവ്; ഉദ്യോഗസ്ഥരെ പഴിചാരി ഭരണ സമിതി, സത്യമെന്ത്?

കണക്കുകൾ നഗരസഭയിൽ ഉണ്ടായിരിക്കെ വിവരാവകാശ പ്രകാരം തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൽഡിഎഫ് പാർലമെന്‍റ് പാർട്ടി നേതാവുമായ ഡി ആർ അനിൽ പറഞ്ഞു. ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. പിഴവ് തിരുത്തി കണക്കിൽ ചേർക്കുമെന്നും ഡി ആർ അനിൽ അറിയിച്ചു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ആദ്യം എഞ്ചിനീയറിങ് വിഭാഗം പിആർഒയും അസിസ്റ്റന്‍റ് എൻജിനീയറുമായ എം സാജ് നൽകിയ വിവരം. ഈ വിവരം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയപ്പോൾ അപ്പീൽ അധികാരിയായ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ രാജീവ് നൽകിയ മറുപടിയും ആദ്യത്തേത് തന്നെയായിരുന്നു.

സംശയമുണ്ടെങ്കിൽ കോർപ്പറേഷനിലെത്തി രേഖകൾ പരിശോധിക്കാമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഇങ്ങനെ രണ്ട് ഉദ്യോഗസ്ഥർ പരിശോധിച്ച് നൽകിയ വിവരങ്ങൾ തെറ്റാണെന്നാണ് നഗരസഭ ഭരണസമിതി വാദിക്കുന്നത്.

READ MORE: ഇടിവി ഭാരത് അന്വേഷണം: തിരുവനന്തപുരം നഗരസഭ; കള്ളം പറയുന്നതാര്? നഗരസഭയോ വിവരാവകാശ രേഖയോ?

വാഹനങ്ങളുടെ കണക്കെടുപ്പിനായി നിയോഗിക്കപ്പെട്ട സെർച്ച് കമ്മിറ്റി നഗരസഭ കൗൺസിൽ രൂപീകരിച്ചതല്ലെന്നാണ് ഭരണസമിതിയുടെ അടുത്ത വാദം. സെക്രട്ടറിയുടെ നേതൃത്വത്തിൽ മരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ രൂപീകരിച്ചതാണ് ഈ കമ്മിറ്റി. ഇതിൽ മൂന്ന് മുന്നണികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ഡി ആർ അനിൽ ചൂണ്ടിക്കാട്ടുന്നത്.

സെർച്ച് കമ്മിറ്റിയിൽ നിന്ന് യുഡിഎഫ് പ്രതിനിധിയായ പി പദ്‌മകുമാർ രാജിവച്ചിരുന്നു. ജഗതി ഗ്രൗണ്ടിൽ സംഘടിപ്പിച്ച സെർച്ചിൽ കണക്കിൽ കാണിച്ചിരുന്ന വാഹനങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. സെർച്ചിൽ കണ്ടെത്തിയ വാഹനങ്ങളുടെ കണക്കല്ല സഭയിൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി കൗൺസിലർ കരമന അജിത്തും നേരത്തെ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.