തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്‌എസ് സേവകനെ പോലെ തരംതാഴരുതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജ്‌ഭവനെ സംസ്ഥാന സര്‍ക്കാരിനെതിരായ ഗൂഡാലോചന കേന്ദ്രമായി സംഘപരിവാര്‍ മാറ്റിയിരിക്കുകയാണ്. പദവിയേയും രാജ്‌ഭവനേയും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ സര്‍വകലാശാല വിസിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത് ഗവര്‍ണറുടെ പദവിയുടെ നിലവാരത്തിന് യോജിച്ചതല്ല. ഇത്തരം പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ പുനര്‍ചിന്തനം നടത്തണം. ഉന്നത നിലവാരമുള്ള അക്കാദമിക് പ്രവര്‍ത്തകരെ അടിസ്ഥാനമില്ലാത്ത ഇത്തരം പരാമര്‍ശങ്ങളിലൂടെ അപമാനിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിനെയും ബിജെപി ആര്‍എസ്‌എസ് ദേശീയ നേതൃത്വത്തേയും തൃപ്‌തിപെടുത്താനായി ഗവര്‍ണർ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെയോ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനെയോ ആരും എതിര്‍ക്കില്ല. ബിജെപിയുടെ വര്‍ഗീയ താൽപര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ല. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ജയരാജന്‍ വ്യക്തമാക്കി.