തിരുവനന്തപുരം : ചിന്തിക്കാൻ പോലും ബുദ്ധിമുട്ടുള്ള ദുരിത ജീവിതമാണ് കാസർകോട്ടെ എൻഡോസൾഫാൻ ഇരകളും കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളും നയിക്കുന്നത്. ജന്മനാ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ് കുട്ടികൾ. ഇവരുടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി ജീവിതത്തിലെ സമ്പാദ്യം മുഴുവൻ മാറ്റിവയ്‌ക്കേണ്ട ദുരവസ്ഥയിലാണ് കുടുംബങ്ങൾ.
രണ്ട് മക്കളുമായാണ് മൈമുന സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാരിൻ്റെ സഹായമഭ്യർഥിച്ച് സമരത്തിനെത്തിയത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ജീവിതം ഇരുട്ടിലായിപ്പോയ ഇത്തരം ആയിരക്കണക്കിന് കുഞ്ഞുങ്ങളുണ്ട്. ഇനി ജനിക്കാനിരിക്കുന്ന പല കുഞ്ഞുങ്ങളും ഈ പട്ടികയിൽ വന്നേക്കാം.
Also read: എൻഡോസൾഫാൻ ദുരിതബാധിതർ കുത്തിയിരിപ്പ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ
ഈ കുഞ്ഞുങ്ങളെ പരിചരിക്കേണ്ടതിനാല്‍ രക്ഷിതാക്കൾക്ക് ജോലിക്ക് പോകാൻ പോലും പലപ്പോഴും കഴിയാറില്ല. സുപ്രീംകോടതി ഉത്തരവിട്ട 5 ലക്ഷം രൂപ നഷ്‌ടപരിഹാരത്തിനായി ഇവരിന്നും തെരുവിൽ സമരം ചെയ്യേണ്ട ഗതികേടിലാണ്.