ETV Bharat / city

'ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തും' ; ഉത്തരവ് പുറപ്പെടുവിക്കേണ്ടത് നിയമം അനുസരിച്ചെന്ന് എളമരം കരീം - k-rail

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം

ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തും
രൂക്ഷ വിമര്‍ശനം
author img

By

Published : Mar 29, 2022, 5:32 PM IST

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി. പണിമുടക്കവകാശം ലംഘിക്കാന്‍ ഒരു കോടതിക്കുമാകില്ല. നിയമം അനുസരിച്ച് ഹൈക്കോടതി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പണിമുടക്ക് ഇന്നും ശക്തമായി തുടരും. ഒരു ശക്തിക്കുമുന്നിലും തലകുനിക്കാതെ സമരവുമായി മുന്നോട്ടുപോകും. സംഘര്‍ഷം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read:സില്‍വര്‍ലൈനിനെതിരായ സമരങ്ങള്‍ രാഷ്‌ടീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഏതെങ്കിലും കട അടപ്പിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത സൃഷ്ടിക്കാന്‍ അവസരം നല്‍കരുതെന്നും കരീം നിര്‍ദേശിച്ചു. സമരത്തെ അധിക്ഷേപിക്കുന്നത് ഒരു പറ്റം മാധ്യമങ്ങളാണെന്നും സമരത്തിനിടയില്‍ കടതുറന്നാല്‍ കച്ചവടം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മര്‍ദനമേറ്റ ഓട്ടോ തൊഴിലാളി ബി.ജെ.പി പ്രവര്‍ത്തകനാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.