ETV Bharat / city

എട്ട് വയസുകാരിയെ അപമാനിച്ച സംഭവം; അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിൽ

ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വീടിന് അടുത്തേക്കാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് എട്ട് വയസുകാരിയുടെ കുടുംബം ആരോപിച്ചു.

pink police news  എട്ട് വയസുകാരിയെ അപമാനിച്ച സംഭവം  എട്ട് വയസുകാരിയെ അപമാനിച്ച സംഭവം വാർത്ത  പെൺകുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റ് ഉപവാസത്തിൽ  അമ്മ സെക്രട്ടറിയേറ്റ് ഉപവാസത്തിൽ  secretariat fast news  secretariat fast latest news  eight year old girl's mother in secretariat fast  attingal news
എട്ട് വയസുകാരിയെ അപമാനിച്ച സംഭവം; പെൺകുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റ് ഉപവാസത്തിൽ
author img

By

Published : Sep 25, 2021, 1:18 PM IST

Updated : Sep 25, 2021, 1:59 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അമ്മ രേഖ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം ആരംഭിച്ചു. മൊബൈൽ മോഷ്‌ടിച്ചുവെന്നാരോപിച്ചാണ് എട്ടു വയസുകാരിയെയും പിതാവ് ജയചന്ദ്രനെയും പിങ്ക് പൊലീസ് അധിക്ഷേപിച്ചത്. മൊബൈൽ ഫോൺ പിങ്ക് പൊലീസ് വാഹനത്തിനുള്ളിൽ നിന്നുതന്നെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്ക് പരാതി നൽകിയിരുന്നു.

രഹസ്യാന്വേഷണ വിഭാഗം അടക്കം പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വീടിന് അടുത്തേക്കാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. മക്കൾക്കും ഭർത്താവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസം നടത്തുന്നത്.

എട്ട് വയസുകാരിയെ അപമാനിച്ച സംഭവം; അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിൽ

സംഭവത്തിൽ ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് തങ്ങളോട് ഇതുവരെ ഒരു വിവരവും ആരും ചോദിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇത്തരമൊരു അന്വേഷണത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതെന്നും കുടുംബം പറഞ്ഞു.

READ MORE: മൊബൈല്‍ മോഷണമാരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ : പൊലീസുകാരിക്ക് സ്ഥലംമാറ്റം

Last Updated : Sep 25, 2021, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.