ETV Bharat / city

സ്‌കൂള്‍ തുറക്കുമ്പോള്‍ ഷിഫ്റ്റ് സമയക്രമം എങ്ങനെ? എന്തൊക്കെയാണ് മാറ്റങ്ങള്‍?

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും പഴുതടച്ച സുരക്ഷയൊരുക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം

സ്‌കൂള്‍ തുറക്കല്‍  സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  school reopening news  kerala school reopening news  education department school reopening news  school reopening kerala news  സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കങ്ങള്‍ വാര്‍ത്ത  വിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കങ്ങള്‍ വാര്‍ത്ത  കേരളം സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  നവംബര്‍ 1 സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  വിദ്യാഭ്യാസ വകുപ്പ് വെല്ലുവിളി വാര്‍ത്ത  education department challenges news
സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
author img

By

Published : Sep 20, 2021, 9:54 AM IST

തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനമായെങ്കിലും ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്നതിൽ അവ്യക്തത തുടരുകയാണ്. ഏഴായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാത്രമായി ക്ലാസുകൾ നടത്താൻ ആവില്ല. ആവശ്യമുള്ള ഇടങ്ങളിൽ ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ സംയോജിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും പഴുതടച്ച സുരക്ഷയൊരുക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പ്ലസ് വൺ പരീക്ഷകൾക്കായി ക്ലാസ് മുറികൾ ശുചീകരിച്ച മാതൃകയിൽ പൊതുജന സഹകരണത്തോടെ സ്‌കൂളുകളും ക്ലാസ് മുറികളുടെയും ശുചീകരണത്തിന് പദ്ധതി തയ്യാറാക്കും. വിവിധ വകുപ്പുകളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

നവംബർ 1ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്. മറ്റു ക്ലാസുകൾ 15 മുതൽ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യമന്ത്രി വീണ ജോർജുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Read more: ക്ലാസുകൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വി ശിവൻ കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.