തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നടൻ ജയസൂര്യ ചടങ്ങിൽ പങ്കെടുക്കും.
പരിപാലന കാലാവധിയുള്ള (DLP - Defect Liability Period) റോഡുകളുടെ കരാറുകാരുടെ പേര്, പരിപാലന കാലാവധി, കരാറുകാരൻ്റെ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ ഫോൺ നമ്പർ എന്നിവയാണ് പ്രദർശിപ്പിക്കുക. ഇതുവഴി പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നേരിട്ട് കരാറുകാരനെ വിവരമറിയിച്ച് റോഡിൻ്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
READ MORE: പരാതികൾ നേരിട്ട് അറിയിക്കാം, പൊതുമരാമത്ത് റോഡുകളുടെ ഡിഎപി വെബ്സൈറ്റിൽ
നേരത്തെ റോഡുകളുടെ ഡിഫക്‌ട് ലയബിലിറ്റി പിരീഡ് (DLP) വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളിലെ പ്രവൃത്തികളുടെയും ഡിഎൽപി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.