തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോർട്ട് നൽകാനാണ് ജീവൻ ബാബുവിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
സെപ്റ്റംബറിലോ ഒക്ടോബറിലോ നവംബറിലോ സ്കൂൾ തുറക്കാൻ കഴിഞ്ഞാൽ അധ്യയന വർഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും പ്രധാനമായി പരിശോധിക്കുക. രോഗബാധയിൽ കുറവ് വന്നാൽ മാത്രം സ്കൂൾ തുറക്കാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരും.