തിരുവനന്തപുരം: ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെ വിമർശിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍. 2007ലാണ് ഹൈപവർ കമ്മിറ്റിയെ വികസന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനായി നിയമിക്കുന്നത്. എന്നാൽ കാര്യമായി പുരോഗതി വന്നിട്ടില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.
ഭരണ സംവിധാനം ശരിയല്ലായെന്ന് പറഞ്ഞാണ് ജുഡിഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമാണോയെന്ന് സംശയമുണ്ട്. പദ്ധതികളുടെ ലേഔട്ട് പ്ലാൻ തയ്യാറാക്കിയിട്ട് നാല് വർഷത്തിന് മുകളിലായി. ഇത്തരത്തിൽ നീങ്ങിയാൽ നിർമാണ പ്രവർത്തനങ്ങൾ വൈകുമെന്നും മന്ത്രി ചൂണ്ടികാട്ടി.
അഴിമതികളെ കുറിച്ച് നേരിട്ടാണ് കോടതി പരിശോധിക്കുന്നത്. തെളിഞ്ഞാൽ നടപടിയുമെടുക്കാം. ഓഡിറ്റിങ് റിപ്പോർട്ട് നേരിട്ട് കൈമാറുന്നുണ്ട്. ഹൈപ്പർ കമ്മറ്റിയുടെ നാല് വർഷത്തെ പ്രവർത്തന റിപ്പോർട്ട് പരിശോധിക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
അതേസമയം, നിലവിൽ കോടതി നിയന്ത്രണങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also read: 'രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം': മന്ത്രി ആർ. ബിന്ദു