തിരുവനന്തപുരം : WIPR പത്തിൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു.
അതേസമയം സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തോളമായ സാഹചര്യത്തിൽ സ്വകാര്യ ലാബുകളിലെ ആൻ്റിജൻ പരിശോധന നിർത്തലാക്കാനും തീരുമാനമായി.
ALSO READ : സംസ്ഥാനത്ത് 19,325 പേര്‍ക്ക് കൂടി COVID ; 96 മരണം
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമാവും ഇനി ആൻ്റിജൻ പരിശോധന.
കൂടാതെ ഇനിയും വാക്‌സിൻ സ്വീകരിക്കാത്ത 65 വയസിന് മുകളിലുള്ളവരെ കണ്ടെത്താൻ പ്രത്യേക യജ്ഞം നടത്താനും ഉന്നതതല യോഗം തീരുമാനിച്ചു.