തിരുവനന്തപുരം: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ജനങ്ങളുടെ സഹകരണം കുറഞ്ഞതിനാണ് കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. ജില്ലയിലെ മുഴുന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കലക്ടര്‍ കെ.ഗോപാലകഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് പ്രകാരം അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ മാത്രമേ തുറക്കാവൂ. ഇന്ന് രാത്രി ഏഴ് മണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വന്നിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തിരുവനന്തപുരത്ത് ഇന്ന് നിരവധി സ്വകാര്യ വാഹനങ്ങളും യാത്രക്കാരും പുറത്തിറങ്ങിയിരുന്നു.
തിരുവനന്തപുരത്ത് നിരോധനാജ്ഞ - corona latest news
ഇന്ന് രാത്രി ഏഴ് മണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വന്നിരിക്കുന്നത്.