തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിപിഎം സംഘടിപ്പിച്ച യോഗം വിവാദമാകുന്നു. നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമപഞ്ചായത്തിലെ നൊച്ചിയൂർ വാർഡിലാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്‍റുമാർ ഉൾപ്പെടെ നൂറോളം പേർ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആർഎസ്‌എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകാനാണ് യോഗം സംഘടിപ്പിച്ചത്. 15ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത് കണ്ടെയ്‌ൻമെന്‍റ് സോണായ പഞ്ചായത്തിലെ വാർഡിൽ വച്ച് യോഗം സംഘടിപ്പിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് കളമൊരുക്കിയിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുപരിപാടിയുമായി സിപിഎം - കൊവിഡ് വാര്‍ത്തകള്‍
ആർഎസ്‌എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകാനാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്.