തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സി.പി.എം ജില്ലാ, സംസ്ഥാന സമ്മേളന തീയതികൾ ഇന്ന് തീരുമാനമായേക്കും. സെപ്റ്റംബര്‍ 15 മുതല്‍ സമ്മേളനങ്ങള്‍ ആരംഭിക്കാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ. ജില്ലാ സമ്മേളന സ്ഥലങ്ങള്‍ സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. ഇത് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ സംസ്ഥാന സമ്മേളനം നടത്താനാണ് സി.പി.എം തീരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇന്നത്തെ യോഗം പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ വിവിധ ജില്ലാ കമ്മറ്റികള്‍ സ്വീകരിച്ച നടപടികളും യോഗം പരിശോധിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയാകും.
Also read: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും