ETV Bharat / city

സ്പ്രിംഗ്ലര്‍ വിവാദത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്‌ച - cpm state secretariat in tuesday

കമ്പനിയുമായുള്ള കരാർ വിവരങ്ങള്‍ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സ്പ്രിംഗ്ലര്‍ സിപിഎം  മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ് കേരള സ്പ്രിംഗ്ലര്‍  cpm state secretariat in tuesday  kerala cm pinarayi vijayan
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
author img

By

Published : Apr 19, 2020, 8:48 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്‌ച. സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായിരിക്കുന്ന സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാർ വിവരങ്ങള്‍ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും. അമേരിക്കൻ കമ്പനിയുമായി കരാറൊപ്പിട്ട സാഹചര്യം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.

പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത. കൊവിഡ് 19 ഭീഷണി നേരിടുന്നതില്‍ സർക്കാറിന്‍റെ പ്രവർത്തനം മികച്ചതെന്നാണ് സിപിഎം വിലയിരുത്തൽ. ഇക്കാര്യങ്ങളില്‍ വിശദമായ ചർച്ച യോഗത്തിൽ നടക്കും.

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാകും സിപിഎം തയ്യാറെടുക്കുക. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി ആരോപണം ഉന്നയിച്ചതിനാൽ രാഷ്ട്രീയമായി വിഷയം കൈകാര്യം ചെയ്യാമെന്ന ഏകദേശ ധാരണയിലാണ് സിപിഎം നേതാക്കൾ. ഇക്കാര്യങ്ങളിൽ സെക്രട്ടേറിയറ്റിൽ ധാരണ ഉണ്ടാകും.

ഇതോടൊപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പും വാർഡ് വിഭജനവും സെക്രട്ടറിയേറ്റിന്‍റെ പരിഗണനയിൽ വരും. എകെജി സെന്‍ററില്‍ ചേരുന്ന യോഗത്തില്‍ തിരുവനന്തപുരത്തെ നേതാക്കൾ നേരിട്ടും മറ്റു ജില്ലകളിലുള്ള നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുക്കും. തിരുവനന്തപുരത്തുള്ള പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും യോഗത്തിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.