ETV Bharat / city

പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെകെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സിപിഐ

ശ്രീനാരായണ ഗുരുവിന്‍റെ ജന്മദിനത്തില്‍ ജനയുഗം പത്രം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം

കെകെ ശിവരാമന്‍ വാര്‍ത്ത  കെകെ ശിവരാമന്‍ കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത  ശിവരാമന്‍ സിപിഐ കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത  ജനയുഗം വിമര്‍ശനം കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത  ജനയുഗം വിമര്‍ശനം കെകെ ശിവരാമന്‍ നോട്ടീസ് വാര്‍ത്ത  ജനയുഗം വിമര്‍ശനം ശിവരാമന്‍ നോട്ടീസ് വാര്‍ത്ത  കെകെ ശിവരാമന്‍ നോട്ടീസ് വാര്‍ത്ത  സിപിഐ കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത  സിപിഐ ഇടുക്കി ജില്ല സെക്രട്ടറി നോട്ടീസ് വാര്‍ത്ത  kk sivaraman news  kk sivaraman cpi memo news  cpi memo kk sivaraman news  janayugam criticism sivaraman memo news  സിപിഐ മുഖപത്രം വിമര്‍ശനം പുതിയ വാര്‍ത്ത
പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെകെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സിപിഐ
author img

By

Published : Sep 7, 2021, 1:01 PM IST

തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ചതിനാണ് സിപിഐ ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്‍റെ ജന്മദിനത്തില്‍ ജനയുഗം പത്രം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഒരു പ്രത്യേക ദിനത്തില്‍ മാത്രമല്ല, അര്‍ഹമായ എല്ലാ സന്ദര്‍ഭങ്ങളിലും ശ്രീനാരായണ ഗുരുവിന് ജനയുഗം വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് മറുപടി നല്‍കി.

പാര്‍ട്ടി വേദിക്ക് പുറത്ത് പാര്‍ട്ടി പത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ സംസ്ഥാന നേതൃത്വം ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസിന് ശിവരമാന്‍ മറുപടി നല്‍കി. അടുത്ത എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

Also read: 'ബിജിമോളുടെ നിലപാട് പ്രതിസന്ധിയുണ്ടാക്കി' ; പീരുമേട്ടില്‍ വീഴ്‌ച വന്നെന്ന് സിപിഐ വിലയിരുത്തല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.