തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച ജാഗ്രത തുടരണം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ട് ചെയ്യാൻ പോയവർക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൊവിഡ് പരിശോധന നടത്തണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ മറക്കരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.