ETV Bharat / city

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി - പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം

cm press meet  covid kerala upadate  പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം  കേരള കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി
author img

By

Published : Apr 22, 2020, 6:04 PM IST

Updated : Apr 22, 2020, 8:52 PM IST

17:47 April 22

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം മലപ്പുറം സ്വദേശികള്‍ക്കാണ് വൈറസ്‌ ബാധ

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്‌ പേര്‍ക്കും, കോഴിക്കോട് രണ്ട് പേര്‍ക്കും കോട്ടയം മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ്‌ ബാധിതരുടെ എണ്ണം 437 ആയി. ഇതില്‍ 127 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി. 29150 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 28804 പേര്‍ വീടുകളിലും , 346 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 19998 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേര്‍ വിദേശത്തുനിന്നും വന്നവരാണ്. കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയ്‌ക്കും വൈറസ്‌ ബാധയേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്.

Last Updated : Apr 22, 2020, 8:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.