തിരുവനന്തപുരം: നഗരസഭയിലെ മൂന്ന് കൗൺസിലർമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമ്പാനൂർ, വഞ്ചിയൂർ, ചെല്ലമംഗലം വാര്‍ഡുകളിലെ കൗൺസിലർമാർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കൗൺസിലർമാരുടെ എണ്ണം ഏഴായി. മുട്ടട, പട്ടം, ചെറുവയ്ക്കൽ, വാഴോട്ടുകോണം വാർഡ് കൗൺസിലർമാർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൗൺസിലർമാരുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണെന്നും ഇവരുമായി ഇടപഴകിയവർക്ക് പരിശോധനയ്‌ക്ക് സംവിധാനമൊരുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
നഗരസഭയില്‍ കൊവിഡ് ബാധിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി.