ETV Bharat / city

കൊവിഡ്-19, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥിതി അതിരൂക്ഷം - മെഡിക്കൽ കോളജ് ആശുപത്രി

ആശങ്കയോടെ ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഴുവൻ ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്തണമെന്നും കെജിഎൻയു ആവശ്യപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളജ്  Thiruvananthapuram Medical College Hospital  മെഡിക്കൽ കോളജ് ആശുപത്രി  covid 19, The condition of Thiruvananthapuram Medical College
കൊവിഡ്-19, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥിതി അതിരൂക്ഷം
author img

By

Published : Jul 18, 2020, 8:08 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥിതി അതിരൂക്ഷം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ 150 ഓളം ജീവനക്കാർ ക്വാറന്‍റൈനില്‍ പോയി. കൂടുതൽ ജീവനക്കാർക്ക് രോഗം ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരളാ ഗവ.നഴ്സസ് യൂണിയൻ രംഗത്തെത്തി. ജനറൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് മെഡിക്കൽ കോളജ് ആശുപത്രിയെ സാമൂഹ്യ വ്യാപന കേന്ദ്രമാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയെ കൊവിഡ് ആശുപത്രി ആക്കുകയോ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും എണ്ണം നിയന്ത്രിക്കുകയോ ചെയ്യണമെന്ന് തുടക്കത്തിൽ തന്നെ തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത് സർക്കാർ അവഗണിച്ചതായി നഴ്സസ് യൂണിയന്‍ കുറ്റപ്പെടുത്തി.

കൊവിഡ്-19, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥിതി അതിരൂക്ഷം

ഏഴ് ഡോക്ടർമാർക്കും രണ്ട് സ്റ്റാഫ് നഴ്സുമാർക്കും മൂന്ന് ശുചീകരണ ജീവനക്കാർക്കും ആറ് നഴ്സിങ് അസിസ്റ്റന്‍റുമാർക്കുമാണ് അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 150 ഓളം പേർ നിരീക്ഷണത്തിൽ ആയതോടെ രോഗികളെ പരിചരിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറഞ്ഞു. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആശങ്കയോടെ ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഴുവൻ ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്തണമെന്നും കെജിഎൻയു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.