ETV Bharat / city

അനന്തു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി

അനന്തു കൊലക്കേസ് വാര്‍ത്ത  അനന്തു കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്ത  അനന്തു കൊലക്കേസ് കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത  ananthu murder case news  ananthu murder case show cause notice news  ananthu murder case investigative officer news
അനന്തു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്
author img

By

Published : Sep 14, 2021, 7:18 AM IST

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി കൃഷ്‌ണകുമാറിൻ്റെതാണ് ഉത്തരവ്. കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ മുഖേന നോട്ടീസ് നൽകാനാണ് നിർദേശം. ഫോർട്ട് അസി. കമ്മിഷണറർക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർക്കും കേസിൽ ഹാജരാകാൻ കോടതി നിർദേശം നൽകി.

തുടരന്വേഷണ റിപ്പോര്‍ട്ടില്ല

കൊലപാതകം നടന്ന 70 ദിവസത്തിനുള്ളിൽ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് വിചാരണ നടപടികൾ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിൽ പോരായ്‌മകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ കണ്ടെത്തലിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥൻ്റെ ആവശ്യപ്രകാരം 2020 ഫെബ്രുവരി 8ന് തുടരന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ കാണിച്ച തിടുക്കം അന്വേഷണ സംഘം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാട്ടിയിട്ടില്ല.

തലസ്ഥാനത്തെ ഞെട്ടിച്ച ലഹരിക്കൊല

2019 മാർച്ച് 12നാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച ലഹരിക്കൊല നടക്കുന്നത്. കൊലപാതകം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവ്. അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൈമനത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ മുഖ്യ പ്രതിയുടെ സഹോദരനെ അനന്തുവിന്‍റെ സംഘം മർദിച്ചതിലുള്ള വിരോധം മൂലം ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് പ്രോസിക്യൂഷൻ കേസ്.

Read more: അനന്തു വധത്തിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.