ETV Bharat / city

ഇടതു യുവജന സംഘടനാ നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ കോടതി അനുമതി

2013 ജൂൺ 25 ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന എം.സ്വരാജ്, എ.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ. രാജൻ, ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുധീഷ്, സുബാഷ് പുഞ്ചക്കാട്ടിൽ, സുനിൽ കുമാർ, സാജു, എ.എ. റഹീം, ബെൻ ഡാർവിൻ, കാലടി ജയചന്ദ്രൻ, ബിനു എന്നിവരുടെ നേതൃത്വത്തില്‍ 750 പ്രവർത്തകർ പാളയം വി.ജെ.ടി ഹാളിനടുത്ത് നിന്ന് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിനെതിരെയാണ് കേസെടുത്തത്.

case against left youth leaders
ഇടതു യുവജന സംഘടനാ നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ കോടതി അനുമതി
author img

By

Published : Jan 1, 2021, 5:15 PM IST

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ ഇടതു യുവജന സംഘടനകൾ നടത്തിയ സമരത്തെ തുടർന്ന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നു. കേസ് പിൻവലിക്കാൻ നല്‍കിയ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി അംഗീകരിച്ചു. 2013 ജൂൺ 25 ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന എം.സ്വരാജ്, എ.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ. രാജൻ, ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുധീഷ്, സുബാഷ് പുഞ്ചക്കാട്ടിൽ, സുനിൽ കുമാർ, സാജു, എ.എ. റഹീം, ബെൻ ഡാർവിൻ, കാലടി ജയചന്ദ്രൻ, ബിനു എന്നിവരുടെ നേതൃത്വത്തില്‍ 750 പ്രവർത്തകർ പാളയം വി.ജെ.ടി ഹാളിനടുത്ത് നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചാണ് കേസിന് ആസ്‌പദമായ സംഭവം. എം സ്വരാജ്, കെ. രാജൻ അടക്കം 11 പേർക്കെതിരെ മാത്രമാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.

പൊലീസ് നൽകിയ കുറ്റപത്രത്തിൽ പതിനൊന്ന് പ്രതികൾ മാത്രമേയുള്ളൂ എന്നും, കുറ്റപത്രത്തിലെ പ്രതികളാണോ സമരത്തിൽ ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്നും കേസ് പിൻവലിക്കാൻ നല്‍കിയ അപേക്ഷയില്‍ സർക്കാർ അഭിഭാഷക ചൂണ്ടിക്കാണിച്ചു. കേസിലെ ഏഴാം പ്രതി 2017 ല്‍ കോടതിയിൽ പിഴ അടച്ചു നടപടി അവസാനിപ്പിച്ചിരുന്നു. 2013ൽ കുറ്റപത്രം സമർപ്പിച്ച കേസ് 2018ൽ രാഷ്‌ട്രീയ പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ കോടതിക്ക് കൈമാറിയിരുന്നു. കേസ് 2019ല്‍ വീണ്ടും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിക്ക് കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.