തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം. രാജ്‌ഭവന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം വിൻസെൻ്റ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. തുടര്‍ന്ന് രാജ്‌ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇഡിയെ ഉപയോഗിച്ച് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും നിരന്തരം ചോദ്യം ചെയ്‌ത് അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസവും സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
Also read: ഇ.ഡി ചോദ്യം ചെയ്തത് 6 മണിക്കൂര്‍: സോണിയ ഗാന്ധി ബുധനാഴ്ചയും ഹാജരാകണം