ETV Bharat / city

കോണ്‍ഗ്രസ്‌ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

author img

By

Published : Jun 8, 2022, 10:59 AM IST

Updated : Jun 8, 2022, 11:10 AM IST

Congress protest for CM resignation: മുഖ്യ മന്ത്രിക്കെതിരെയുള്ള സ്വപ്‌ന സുരേഷിന്‍റെ ഗുരുതര വെളിപ്പെടുത്തലില്‍ സംസ്ഥാനത്ത് ഇന്ന് പ്രതിഷേധങ്ങള്‍ ഉയരും.

Congress observes protest day  മുഖ്യമന്ത്രി രാജിവയ്‌ക്കണം  കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും  Congress protest for CM resignation
കോണ്‍ഗ്രസ്‌ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് കരിങ്കൊടി പ്രകടനം നടത്തും. ഇതേ ആവശ്യമുന്നയിച്ച് വെള്ളിയാഴ്‌ച ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തും.

2016ൽ മുഖ്യമന്ത്രിയുടെ ദുബായ് യാത്രക്കിടെ കറൻസി കടത്തി, കോൺസുലേറ്റ് ജനറലിൻ്റെ വീട്ടിൽ നിന്ന് ബിരിയാണി പാത്രത്തിൽ ലോഹ വസ്‌തുക്കള്‍ ക്ലിഫ് ഹൗസിലേക്ക് കൊണ്ടു പോയി, തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവർക്കും പങ്കുണ്ടെന്ന് കോടതിക്ക് രഹസ്യ മൊഴി നൽകിയതായും സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തി.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സ്വപ്‌നയുടെ മൊഴി പകർപ്പിനായി കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും അസത്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

Also Read: 'സ്വപ്‌നയുടെ ആരോപണം നുണക്കഥ, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ': കോടിയേരി ബാലകൃഷ്‌ണൻ

Last Updated : Jun 8, 2022, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.