ETV Bharat / city

ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കോളജുകള്‍ തുറന്നു; കരുതലോടെ പഠനം

author img

By

Published : Oct 4, 2021, 12:18 PM IST

Updated : Oct 4, 2021, 7:49 PM IST

ഒക്ടോബർ 18 മുതൽ കോളജിലെ എല്ലാ ക്ലാസുകളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്

കോളേജ് തുറക്കല്‍ വാര്‍ത്ത  കോളജ് തുറക്കല്‍ വാര്‍ത്ത  കോളജ് തുറക്കല്‍  കോളേജ് തുറക്കല്‍  കോളേജ് തുറന്നു  കോളേജ് തുറന്നു വാര്‍ത്ത  കേരളം കോളേജ് തുറക്കല്‍ വാര്‍ത്ത  കേരളം കോളജ് തുറക്കല്‍  ആര്‍ ബിന്ദു വാര്‍ത്ത  ഉന്നത വിദ്യാഭ്യാസ മന്ത്രി വാര്‍ത്ത  ആര്‍ ബിന്ദു കോളജ് തുറക്കല്‍ വാര്‍ത്ത  കോളജ് തുറക്കല്‍ വിദ്യാര്‍ഥികള്‍ വാര്‍ത്ത  കോളജ് തുറക്കല്‍ അധ്യാപകര്‍ വാര്‍ത്ത  കോളജ് തുറക്കല്‍ ജാഗ്രത വാര്‍ത്ത  ക്യാമ്പസ് തുറന്നു വാര്‍ത്ത  ഡിഗ്രി ക്ലാസ് തുടങ്ങി വാര്‍ത്ത  പിജി ക്ലാസ് തുടങ്ങി വാര്‍ത്ത  ബിരുദ ക്ലാസുകള്‍ തുടങ്ങി വാര്‍ത്ത  കോളജ് തുറക്കല്‍ കൊവിഡ് വാര്‍ത്ത  college reopen news  college reopen today news  kerala college reopen news  degree classes started news
ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കോളജുകള്‍ തുറന്നു; കരുതലോടെ ക്ലാസുകള്‍

തിരുവനന്തപുരം: ഒന്നരവർഷം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സംസ്ഥാനത്തെ കോളജുകൾ സാധാരണനിലയിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ആരംഭിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തിയും കോളജുകളിൽ അണുനശീകരണം പൂർത്തിയാക്കിയതിനും ശേഷമാണ് ക്ലാസുകൾ തുടങ്ങിയത്.

ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ ക്ലാസുകളും

അഞ്ചും ആറും സെമസ്റ്റർ ബിരുദ ക്ലാസുകളും 3, 4 സെമസ്റ്റർ പിജി ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. പിജി ക്ലാസുകളിൽ മുഴുവന്‍ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായാണ് ക്ലാസുകൾ നടത്തുന്നത്. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകും.

ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കോളജുകള്‍ തുറന്നു; കരുതലോടെ പഠനം

ആഴ്‌ചയിൽ 25 മണിക്കൂർ ക്ലാസ് എന്ന കണക്കിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ഉൾപ്പെടുത്തിയാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിങ് കോളജുകളിൽ ദിവസേന ആറു മണിക്കൂർ ക്ലാസ് നടത്തും. ബിരുദാനന്തര ബിരുദ തലത്തിൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടത്തുക. ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമല്ല. ഒക്ടോബർ 18 മുതൽ കോളജിലെ എല്ലാ ക്ലാസുകളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ലിംഗസമത്വത്തെ കുറിച്ച് ബോധവല്‍ക്കരണം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തപൂർണമായ ഇടപെടൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. 'ലിംഗസമത്വം കലാലയങ്ങളിൽ' എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണം നടത്തുമെന്നും സമൂഹത്തിന്‍റെ പിന്തുണയാണ് കോളേജുകൾ തുറക്കുമ്പോൾ വേണ്ടതെന്നും മന്ത്രി പറഞ്ഞു. കോളജുകൾ തുറക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളേജിൽ എത്തി കുട്ടികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, കലാലയങ്ങൾ തുറന്നതിന്‍റെ ആഹ്ളാദത്തിലാണ് വിദ്യാർഥികൾ. കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷം കുട്ടികൾ മറച്ചുവെച്ചില്ല. ഓൺലൈൻ പഠനത്തിൽ നേരിട്ട് ബുദ്ധിമുട്ടുകളും വെല്ലുവിളികളും കോളേജുകൾ തുറന്നതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധ്യാപകരും പറയുന്നു.

Also read: കോളജുകൾ തുറക്കുന്നു, ശ്രദ്ധിക്കേണ്ടതെന്തെല്ലാം ; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Last Updated : Oct 4, 2021, 7:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.