ETV Bharat / city

'സാമൂഹ്യപുരോഗതിക്ക് അടിസ്ഥാനം അറിവ്' ; കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി - pinarayi vijayan news

മുഖ്യമന്ത്രി എഴുത്തിനിരുത്തിയത് നേഹ, നിയ, കനി, ഫിദല്‍ എന്നീ കുഞ്ഞുങ്ങളെ

അറിവാണ് സാമൂഹിക പുരോഗതി ഉറപ്പാക്കുന്നത്  കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി  കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ വാർത്ത  CM PINARAYI VIJAYAN ON VIJAYADASHAMI  VIJAYADASHAMI news  pinarayi vijayan news  pinarayi vijayan latest news
അറിവാണ് സാമൂഹിക പുരോഗതി ഉറപ്പാക്കുന്നത്; കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Oct 15, 2021, 11:09 AM IST

തിരുവനന്തപുരം : വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേഹ, നിയ, കനി, ഫിദല്‍ എന്നീ കുഞ്ഞുങ്ങളെ മുഖ്യമന്ത്രി എഴുത്തിനിരുത്തി.

READ MORE: വിജയദശമി : അറിവിന്‍ ലോകത്തേക്ക് ആദ്യാക്ഷര ചുവടുമായി കുരുന്നുകൾ

വിദ്യാരംഭ ദിനത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് അറിവിന്‍റെ ലോകത്തേക്ക് ആദ്യ ചുവടുവയ്ക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്‍റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാം. എല്ലാവര്‍ക്കും മഹാനവമി - വിജയദശമി ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.