തിരുവനന്തപുരം: പുതിയ കെപിസിസി പ്രസഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയൊത്ത എതിരാളിയാണോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണേണ്ട പൂരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിന് ഇപ്പോഴെ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും സുധാകരനും തന്നെപ്പോലെ കണ്ണൂരുകാരനാണെങ്കിലും താന്‍ സുധാകരന്‍റെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കാണ് അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ കഴിയുകയെന്നും പിണറായി വിജയന്‍ പറഞ്ഞു.
Also read: വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
അവര്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നത് ആ പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടായായിരിക്കുമെന്നും അക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ മാസം 16ന് കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദവി ഏറ്റെടുക്കും.