ETV Bharat / city

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി

author img

By

Published : May 7, 2021, 9:16 PM IST

Updated : May 7, 2021, 9:46 PM IST

കിറ്റുകള്‍ അടുത്തയാഴ്ച വിതരണം ചെയ്തുതുടങ്ങുമെന്ന് മുഖ്യമന്ത്രി.

CM  pinarayi vijayan  food kit  free food kit  സൗജന്യ ഭക്ഷ്യ കിറ്റ്  തിരുവനന്തപുരം  മുഖ്യമന്ത്രി പിണറായി വിജയന്‍
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റുകള്‍ അടുത്തയാഴ്ച വിതരണം ചെയ്തുതുടങ്ങും. അതിഥി തെഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്താതിരിക്കാനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിഥി തൊഴിലാളികള്‍ കൊവിഡ് ബാധിതരല്ലെന്നുറപ്പാക്കി അവര്‍ക്ക് ജോലി സ്ഥലത്തു തന്നെ താമസവും ഭക്ഷവും ഒരുക്കാന്‍ കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമയ്ക്ക് ബാദ്ധ്യതയുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് യാത്രാസൗകര്യം ഒരുക്കേണ്ടതാണ്. സാമൂഹിക മാധ്യമങ്ങളില്‍ കൊവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കൊവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ക്ഡൗൺ എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Last Updated : May 7, 2021, 9:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.