ETV Bharat / city

ആശ്രിത നിയമനം ; റാങ്ക് ഹോള്‍ഡർമാരുടെ ആശങ്ക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി - റാങ്ക് ഹോള്‍ഡർമാർ

ആശ്രിത നിയമനത്തിന്‍റെ ക്വാട്ട വർധിപ്പിക്കുന്നത് സംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

CM on psc rank holders issue  cm latest news  psc rank holders issue  പിഎസ്‌സി വാർത്തകള്‍  റാങ്ക് ഹോള്‍ഡർമാർ  പിഎസ്‌സി നിയമനം
മുഖ്യമന്ത്രി
author img

By

Published : Jul 26, 2021, 7:40 PM IST

തിരുവനന്തപുരം : ആശ്രിത നിയമനത്തിന്‍റെ ക്വാട്ട വർധിപ്പിക്കുന്നതിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ എതിർപ്പു കൂടി പരിഗണിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാട്ട വർധിപ്പിക്കുന്നത് റാങ്ക് ഹോൾഡർമാരുടെ തൊഴിൽ സാധ്യത കുറയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.

പൊതുഭരണ വകുപ്പ് അദാലത്തുകൾ നടത്തി ഉദ്യോഗാർഥികളുടെ സമ്മതപത്രം വാങ്ങി ഒഴിവുകൾ ലഭ്യമായ മറ്റു വകുപ്പുകളിൽ നിയമനം നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോടതി ഉത്തരവിന്‍റെ വെളിച്ചത്തിൽ പൊതു തസ്തികകളിൽ ആശ്രിത നിയമനത്തിന് കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് കണക്കിലെടുത്ത് പൊതു തസ്തികകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് യോഗ്യത അനുസരിച്ച് സാങ്കേതിക തസ്തികകളിൽ ഉൾപ്പെടെ അർഹമായ മറ്റു തസ്തികകളിലേക്കുള്ള തസ്തിക മാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹർജികളും ഉത്തരവും

ആഭ്യന്തരവകുപ്പിൽ മുമ്പ് ആശ്രിത നിയമന പദ്ധതിയിൽ സൂപ്പർ ന്യൂമറി തസ്തികയിൽ നിയമിതരായ ജീവനക്കാർ അവരുടെ സർവീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഹർജികൾ ഫയൽ ചെയ്തിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2018 ജൂൺ 29 ന് പുറപ്പെടുവിച്ച ഉത്തരവിൽ ഓരോ വകുപ്പിലും ഓരോ വർഷവും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 5 ശതമാനം മാത്രമേ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഈ ഉത്തരവ് ശരിവെച്ചു. കോടതി ഉത്തരവിനെ തുടർന്ന് മാതൃ വകുപ്പുകളിൽ നടത്തുന്ന നിയമനങ്ങൾ ഉൾപ്പെടെ ആകെ ആശ്രിതനിയമനം ഓരോ വർഷവും ഓരോ വകുപ്പിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ അഞ്ചുശതമാനത്തിൽ നിജപ്പെടുത്തുന്ന സ്ഥിതിയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം ഹൈക്കോടതി ഉത്തരവ് 1999 മെയ്‌ 24ന്‍റെ ഉത്തരവിന് വിരുദ്ധമായതിനാൽ വിധിന്യായം പുനപരിശോധിക്കാൻ സംസ്ഥാന പൊലീസ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

also read: മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം: മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.