തിരുവനന്തപുരം : വിദേശത്ത് നിന്ന് വരുന്നവർ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനുള്ള ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി. ലക്ഷക്കണക്കിന് ആളുകളാണ് മടങ്ങിയെത്തുന്നത്. എല്ലാവരുടെയും ചെലവ് സംസ്ഥാന സർക്കാരിന് താങ്ങാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ആളുകൾക്കും താങ്ങാൻ കഴിയുന്ന ചെലവുകൾ ഉള്ള ക്വാറന്‍റൈൻ സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സൗജന്യമാണ്. എല്ലാ ചെലവുകൾ സർക്കാരാണ് വഹിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് ഉൾപ്പടെ തിരിച്ചെത്തുന്നവർക്ക് ഇരട്ടി ഭാരമാകും പുതിയ തീരുമാനം.
വിദേശത്തുനിന്നെത്തുന്നവര്‍ ക്വാറന്‍റൈൻ ചെലവ് സ്വയം വഹിക്കണം
നിലവിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സൗജന്യമാണ്. എല്ലാവരുടെയും ചെലവ് സംസ്ഥാന സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.