ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടുംപരീക്കർ ഭരണരംഗത്തെ തന്‍റെ ചുമതലകൾ നിർവഹിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
അർബുദരോഗത്തിന് ദീർഘ നാളായി ചികിത്സയിലായിരുന്നഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയും മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയാണ് പരീക്കര്‍. പരീക്കറിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.