ETV Bharat / city

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒ.ബി.സിയില്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍ - സംസ്ഥാന ഒ.ബി.സി പട്ടിക

തീരുമാനം, പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തില്‍

Christian nadar community will be included in state obc list  Christian nadar community in obc list  state obc list  Christian Nadars are now part of OBC list in Kerala  Christian Nadar communities except SIUC included in state obc list  ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉൾപ്പെടുത്തും  എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം സംസ്ഥാന ഒ.ബി.സി പട്ടികയില്‍  സംസ്ഥാന ഒ.ബി.സി പട്ടിക  കാബിനറ്റ് യോഗം
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉൾപ്പെടുത്തും
author img

By

Published : Feb 23, 2022, 9:37 PM IST

തിരുവനന്തപുരം : എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉൾപ്പെടുത്താൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം. 2021 ഫെബ്രുവരി 6 ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1958 ലെ കേരള സ്റ്റേറ്റ് ആന്‍റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഭേദഗതി കൊണ്ടുവരും.

ഭരണഘടനയുടെ 127-മത് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെ തുടര്‍ന്ന് സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ALSO READ: മലയാളത്തിന്‍റെ മഹാനടിക്ക് വിട ; ഇനി ദീപ്‌ത സ്‌മരണ

സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടികയില്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അധികാരമില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.