തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ (Second dose vaccination) വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിര്‍ദേശം നല്‍കി. കൊവിഡ് അവലോകന യോഗത്തിലാണ്(Covid Review Meeting)മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. അത്തരക്കാരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കണം. ജില്ല കലക്‌ടര്‍മാര്‍, ജില്ല ചുമതലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം.
വാര്‍ഡ് തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. കൊവിഡ് ധനസഹായ വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ALSO READ : VD Satheesan: ഇതെന്ത് സര്‍ക്കാരാണ്! ആക്ഷേപം ചൊരിഞ്ഞ് പ്രതിപക്ഷ നേതാവ്
സിഎഫ്എല്‍ടിസി(CFLTC), സിഎസ്എല്‍ടിസി(CSLTC) എന്നിവ ആവശ്യമെങ്കില്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളില്‍ കൊവിഡ് ബാധ ഉണ്ടായാല്‍ പ്രത്യേക ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും യോഗം നിര്‍ദേശിച്ചു.