ETV Bharat / city

ഗവർണറോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെന്നിത്തല - ചെന്നിത്തല വാര്‍ത്തകള്‍

സ്വര്‍ണക്കള്ളക്കടത്ത് കേസിന്‍റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായതെന്ന് ഗവര്‍ണറെ കണ്ട ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു.

chennithala governor meet  chennithala news  ചെന്നിത്തല വാര്‍ത്തകള്‍  സെക്രട്ടേറിയറ്റ് വാര്‍ത്തകള്‍
ഗവർണറോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെന്നിത്തല
author img

By

Published : Aug 25, 2020, 10:43 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തിൽ ഗവർണറോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്ഭവനിൽ ഗവർണറെ നേരിൽ കണ്ടാണ് ഇടപെടൽ ആവശ്യപ്പെട്ടത്. എംഎല്‍എമാരായ വി.എസ് ശിവകുമാര്‍, പി.കെ ബഷീര്‍, വി.ടി ബല്‍റാം എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

പ്രതിപക്ഷം ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തുന്നു

സ്വര്‍ണക്കള്ളക്കടത്ത് കേസിന്‍റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായതെന്ന് ഗവര്‍ണറെ കണ്ട ശേഷം ചെന്നിത്തല ആവർത്തിച്ചു. ഭരണത്തലവന്‍ എന്ന നിലയിൽ ഗവർണർക്ക് സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും, എന്‍ഐഎയും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്ന് വരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകള്‍ എല്ലാം നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.