തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിപിഎം - ബിജെപി അന്തർധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് വഴിതിരിച്ചു വിടാൻ ബിജെപിയും സിപിഎമ്മും ബോധപൂർവ്വം ശ്രമിക്കുന്നു. ശത്രുക്കളെ പോലെയാണ് ഇവരുടെ പെരുമാറ്റമെങ്കിലും അന്തർധാര സജീവമാണ്. കൂട്ടുകക്ഷികളെ പോലെയാണ് രണ്ടു പേരും പെരുമാറുന്നതെന്നും ചെന്നത്തല ആരോപിച്ചു.
കേസ് അന്വേഷണം വേഗത്തിലും സുതാര്യവുമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും പൊലീസ് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.