തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധന രീതിയില്‍ മാറ്റം വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ പോസിറ്റീവായി കരുതി ചികിത്സ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്‌ച മുതൽ വാക്‌സിൻ: മുഖ്യമന്ത്രി
ഇതുവരെ ആര്‍.ടി.പി.സി.ആര്‍ ചെയ്ത് പോസിറ്റീവാണെന്ന് ഉറപ്പിക്കുന്ന രീതിക്കാണ് മാറ്റം വരുത്തിയത്. ഇതോടൊപ്പം ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിനും മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഡ് പരിശോധന നടത്താതെ തന്നെ ഇനി മുതല്‍ രോഗികളെ ഡിസചാര്‍ജ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗലക്ഷണം കുറയുന്ന മുറയ്ക്കാകും രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുകയെന്നും ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പതിനാല് ദിവസം കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 93 പേരാണ് വൈറസിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി. 31,319 പേർ കൂടി രോഗമുക്തരായി. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 4,42,194 ആയി.