ETV Bharat / city

അയല്‍വാസിയെ അസഭ്യം പറഞ്ഞതിന് കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു

തിരുവനന്തപുരം കോർപ്പറേഷൻ റോഡിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൗണ്‍സിലറുടെ ഭര്‍ത്താവ് അസഭ്യം പറഞ്ഞതെന്നാണ് ആരോപണം.

case-against-thiruvanthapuram-councilors-husband-for-threatening-his-neighbor  thiruvanthapuram corporation councilors  അയല്‍വാസിയെ അസഭ്യം പറഞ്ഞതിന് കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ കേസെ്  തിരുവനന്തപുരം കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ആരോപണം  തിരുവനന്തപുരം കോര്‍പ്പറേഷനിലെ രാഷ്ട്രീയ വിവാദങ്ങള്‍
അയല്‍വാസിയെ അസഭ്യം പറഞ്ഞതിന് കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു
author img

By

Published : Jan 24, 2022, 1:51 PM IST

തിരുവനന്തപുരം: വനിത കൗൺസിലറുടെ ഭർത്താവ് മർദിച്ചെന്ന് അയൽവാസിയുടെ പരാതി. മണ്ണന്തല വാർഡ് കൗൺസിലറും യുഡിഎഫ് പ്രതിനിധിയുമായ വനജ രാജേന്ദ്രബാബുവിൻ്റെ ഭർത്താവ് രാജേന്ദ്ര ബാബുവിനെതിരെ പൊലീസ് കേസെടുത്തു.

നഗരസഭ മുൻ കൗൺസിലർ കൂടിയാണ് രാജേന്ദ്രബാബു. ഇയാളെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോർപ്പറേഷൻ റോഡിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പാക്കാൻ എത്തിയതാണ് രാജേന്ദ്രബാബു എന്നാണ് മണ്ണന്തല പൊലീസിൻ്റെ വിശദീകരണം.

മർദ്ദിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ലെന്നും അതേസമയം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.

ALSO READ:കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം; നിയന്ത്രണങ്ങള്‍ ചർച്ച ചെയ്യും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.