ETV Bharat / city

ലോക്ക് ഡൗണ്‍ ലംഘിച്ച് മാര്‍ച്ച്; എംപിക്കെതിരെ കേസ്

നേരെത്തേയും അടൂർ പ്രകാശിനെതിരെ സമാനരീതിയില്‍ കേസെടുത്തിരുന്നു.

Case against Adoor Prakash MP  Adoor Prakash MP  ലോക്ക് ഡൗണ്‍  ലോക്ക് ഡൗണ്‍
ലോക്ക് ഡൗണ്‍ ലംഘിച്ച് മാര്‍ച്ച്; എംപിക്കെതിരെ കേസ്
author img

By

Published : Jun 13, 2020, 5:18 PM IST

Updated : Jun 13, 2020, 6:30 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ഇന്ന് രാവിലെ ഡിവൈഎസ്‌പി ഓഫിസിലേക്ക് മാർച്ച് നടത്തിയ അടൂർ പ്രകാശ് എംപി ഉൾപ്പെടെ 63 പേർക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ച കെ. ശബരിനാഥൻ എംഎൽഎയ്‌ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസ് ഉപരോധിച്ചത്. നേരത്തേ ലോയേഴ്സ് കോൺഗ്രസിന്‍റെ ഭക്ഷ്യ കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്തപ്പോഴും അടൂർ പ്രകാശിനെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുത്തിരുന്നു.

Last Updated : Jun 13, 2020, 6:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.