തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർച്ച അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജശേഖരൻ നായർ, ഡെപ്യൂട്ടി സെക്രട്ടറി എസ്.ഉദയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും മുൻപ് റിപ്പോർട്ടിലെ കണ്ടെത്തലിന് സമാനമായ വിവരങ്ങൾ പിടി തോമസ് സഭയിൽ ഉന്നയിച്ചിരുന്നു. ഇത് റിപ്പോർട്ട് ചോർച്ചയാണെന്നും ഇതു സംബന്ധിച്ച അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യാഴാഴ്ച രേഖാമൂലം അറിയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
സിഎജി റിപ്പോര്‍ട്ട് ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പി.ടി തോമസിന് ലഭിച്ചത് റിപ്പോർട്ട് ചോർച്ചയാണെന്നും ഇതു സംബന്ധിച്ച അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അറിയിച്ചിരുന്നു