തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനത്തില്‍ കലാപം തുടരുന്നതിനിടെ തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തും കരിങ്കൊടി. കോണ്‍ഗ്രസ് നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്നുള്ള ഫ്‌ളക്‌സും സ്ഥാപിച്ചിട്ടുണ്ട്.
നാടാര്‍ സമുദായത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധം എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്നും പോസ്റ്ററിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടിയും ഫ്‌ളക്‌സും നീക്കം ചെയ്തു.
പത്തനംതിട്ടയിലും മലപ്പുറത്തും സമാന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. കെ.പി.സി.സി പുനഃസംഘടനയില്‍ നേരത്തെ പരിഗണിക്കാത്തവരെ ഉള്‍പ്പെടുത്തുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം തുടരുന്നത്.
പട്ടിക പുറത്ത് വന്ന അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിലെ ഡിസിസി ഓഫീസിലും സമാനതീരിയിൽ കരങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചു പറമ്പിൽ, പിജെ കുര്യൻ, ആന്റോ ആന്റണി എംപി തുടങ്ങി നേതാക്കൾക്കെതിരെയായിരുന്നു പോസ്റ്ററുകൾ.
Also read: ഡിസിസി അധ്യക്ഷ പട്ടിക; പത്തനംതിട്ടയിൽ പ്രതിഷേധ പോസ്റ്ററുകൾ