ETV Bharat / city

'കെ റെയിൽ പിണറായിയുടെ ദിവാസ്വപ്‌നം മാത്രം'; പദ്ധതിയില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ സുരേന്ദ്രന്‍ - ബിജെപി കെ റെയിൽ ഡിപിആര്‍ കേന്ദ്രം അനുമതി

ഡിപിആറിന് കേന്ദ്രാനുമതി ലഭിക്കാത്തത് കേരളത്തിലെ ജനങ്ങളുടെ ആവശ്യം മോദി സർക്കാർ സംരക്ഷിക്കുന്നത് കൊണ്ടാണെന്ന് കെ സുരേന്ദ്രന്‍

k surendran against k rail  bjp state president against k rail dpr  silverline project latest  കെ റെയിലിനെതിരെ ബിജെപി  ബിജെപി കെ റെയിൽ ഡിപിആര്‍ കേന്ദ്രം അനുമതി  കെ സുരേന്ദ്രന്‍ കെ റെയില്‍ കേന്ദ്രം അനുമതി
'കെ റെയിൽ പിണറായിയുടെ ദിവാസ്വപ്‌നം മാത്രം'; പദ്ധതിയില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ സുരേന്ദ്രന്‍
author img

By

Published : Feb 2, 2022, 6:11 PM IST

Updated : Feb 2, 2022, 10:50 PM IST

തിരുവനന്തപുരം: കെ റെയിൽ എന്നത് പിണറായി വിജയൻ്റെ ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ഡിപിആറിന് കേന്ദ്രാനുമതി ലഭിക്കാത്തത് കേരളത്തിലെ ജനങ്ങളുടെ ആവശ്യം മോദി സർക്കാർ സംരക്ഷിക്കുന്നത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നിലപാട് തുടക്കം മുതൽ കെ റെയിലിന് എതിരാണ്. അഴിമതി മാത്രം ലക്ഷ്യമിട്ട പദ്ധതിയാണ് കെ റെയിൽ. കേന്ദ്ര തീരുമാനം സ്വാഗതാർഹവും ജനങ്ങൾക്ക് ആശ്വാസകരവുമാണ്. സങ്കേതികമായി യാതൊരു വ്യക്തതയുമില്ലാത്ത പദ്ധതിയാണ് കെ റെയിൽ. ഇത് നടപ്പാക്കുന്നത് ജനങ്ങളെ പരീക്ഷിക്കുന്നത് തുല്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

പദ്ധതിയുടെ നടപടി ക്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിന് കൂടുതൽ വന്ദേ ഭാരത് എക്‌സ്‌പ്രസുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

Also read: Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

Last Updated : Feb 2, 2022, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.