തിരുവനന്തപുരം: സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾക്ക് ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് നൽക്കാൻ സർക്കാർ തീരുമാനം. ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ പത്ത് മുതൽ അഞ്ച് വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ 20ന് ശേഷമാകും ഇളവ് പ്രാബല്യത്തിൽ വരിക. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവ് നൽകിയിട്ടില്ല. കൊവിഡ് 19 നിയന്ത്രണ വിധേയമായെന്ന കണക്കുകൂട്ടലിലാണ് വിവിധ മേഖലകളിൽ സർക്കാർ ഇളവുകൾ അനുവദിക്കുന്നത്. നേരത്തെ വർക്ക് ഷോപ്പുകൾക്കും മൊബൈൽ ഷേപ്പുകൾക്കും ഇളവ് നൽകിയിരുന്നു. എസി വില്‍പന കേന്ദ്രങ്ങൾക്കും ഇളവുണ്ട്. എന്നാൽ കൂടുതൽ ഇളവ് അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് തിങ്കളാഴ്ചയ്ക്ക് ശേഷം ഇളവ് എന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകും - സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകും
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ പ്രവർത്തിക്കാനാണ് അനുമതി.