ETV Bharat / city

ബാലഭാസ്‌കറിന്‍റെ മരണം; പ്രതിക്ക് വീണ്ടും സമൻസ് അയച്ച് കോടതി

കൊവിഡ് പശ്ചാത്തലത്തിലാണ് കോടതി വീണ്ടും പ്രതിക്ക് സമൻസ് ഉത്തരവ് നൽകുന്നത്. സാധാരണ കേസ് പരിഗണിക്കുബോൾ പ്രതി ഹാജരായില്ലെങ്കിൽ വാറണ്ട് ഉത്തരവ് നൽകുകയാണ് പതിവ്.

Balabhaskar's death  Balabhaskar's death news  Balabhaskar's death latest news  Balabhaskar's death updates  The court summoned the accused again  ബാലഭാസ്‌കറിന്‍റെ മരണം  പ്രതിക്ക് വീണ്ടും സമൻസ്  പ്രതിക്ക് വീണ്ടും സമൻസ് അയച്ചും
ബാലഭാസ്‌കറിന്‍റെ മരണം; പ്രതിക്ക് വീണ്ടും സമൻസ് അയച്ച് കോടതി
author img

By

Published : Oct 1, 2021, 10:43 PM IST

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിൻ്റെ അപകട മരണ കേസിൽ കോടതി സമൻസ് അയച്ചിട്ടും ഹാജരാകാത്ത പ്രതിക്ക് കോടതി വീണ്ടും സമൻസ് അയച്ചു. കോടതിയിൽ കേസ് വിളിച്ചപ്പോൾ ഹാജരാകാത്തത് കൊണ്ടാണ് കോടതിയുടെ ഈ നടപടി.

സാധാരണ കേസ് പരിഗണിക്കുബോൾ പ്രതി ഹാജരായില്ലെങ്കിൽ വാറണ്ട് ഉത്തരവ് നൽകുകയാണ് പതിവ്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിലാണ് കോടതി വീണ്ടും പ്രതിക്ക് സമൻസ് ഉത്തരവ് നൽകുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ബാലഭാസ്‌കറിൻ്റെ മരണം അമിതവേഗം കൊണ്ടാണെന്നാണ് സിബിഐ സർപ്പിച്ച കുറ്റപത്രത്തിൽ കണ്ടെത്തിയിരുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയും തുടർന്ന് പ്രതി അർജുനന് സമൻസ് അയക്കുകയുമായിരുന്നു.

അതിനിടെ ബാലഭാസ്‌കറിൻ്റെ അപകട മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സോബി ജോർജ് കലാഭവനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിൽ കോടതി സിബിഐ ഉദ്യോഗസ്ഥൻ്റെ മൊഴി കോടതി നേരിട്ട് സ്വീകരിക്കും.

2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാപിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസകർ ചികിത്സയിലിരിക്കെയുമാണ് മരിക്കുന്നത്.

ALSO READ: ബ്രിട്ടന് തിരിച്ചടി; ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.